അമേരിക്കയ്ക്ക് വീണ്ടും അല്‍ക്വയ്ദ ഭീഷണി

ഒരു ഓണ്‍ലൈന്‍ തീവ്രവാദ അനുകൂല മാഗസിനിലെഴുതിയ ലേഖനത്തിലാണ് ഖാസിം അമേരിക്കയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. അല്‍കൊയ്ദയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
യെമനിലെ അല്‍ ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമം അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും കൂടുതല്‍ യെമനികള്‍ സംഘടനയിലേക്കെത്താന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം അല്‍ ക്വയ്ദയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനായി യെമന് അമേരിക്ക 150 മില്യന്‍ ഡോളര്‍ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖാസിമിന്റെ ഭീഷണി.
യെമനിലെ ഇരുപത്തിയഞ്ചോളം അല്‍കൊയ്ദ നേതാക്കളില്‍ പ്രധാനിയാണ് ഖാസിം. 2007 ല്‍ മധ്യയെമനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഇയാളായിരുന്നു ബുദ്ധികേന്ദ്രം.












Click it and Unblock the Notifications