Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിശുരോഗവിദഗ്ധന്‍ 103കുട്ടികളെ പീഡിപ്പിച്ചു

Dr Earl Bradley
ഡലാവര്‍ : ചികില്‍സയ്‌ക്കെത്തിയ 103 കുട്ടികളെ ശിശുരോഗവിദഗ്ധന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കേസ്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ബാലപീഡനക്കേസുകളിലൊന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത്.

കേസിലെ പ്രതിയായ ഡോക്ടര്‍ ഏള്‍ ബ്രാഡ്‌ലിയ്‌ക്കെതിരെ ഡലാവേറിലെ ജൂറി കുറ്റംചുമത്തി. 471 തവണയായി 103 കുട്ടികള്‍ ബ്രാഡ്‌ലിയുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ജൂറിയുടെ കണ്ടെത്തല്‍.

ബലാത്സംഗം, കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കല്‍, പ്രകൃതിവിരുദ്ധ ലൈംഗികബന്ധം, കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി ചൂഷണം ചെയ്യല്‍, പീഡനം തുടങ്ങിയ കേസുകളാണു ബ്രാഡ്‌ലിക്കെതിരേ ചുമത്തിയത്.

ഡോക്ടര്‍ ഉപദ്രവിച്ചെന്നു ചികിത്സയ്‌ക്കെത്തിയ ഒരു രണ്ടുവയസുകാരി അമ്മയോടു പറഞ്ഞതിനെത്തുടര്‍ന്നു നടന്ന അന്വേഷണത്തിലാമ് ഡോക്ടറുടെ മൃഗീയ സ്വഭാവം വെളിപ്പെട്ടത്.

തന്റെ ആശുപത്രിയിലെത്തുന്ന കുട്ടികള്‍ക്ക് നടത്തിയ പരിശോധനകള്‍ ബ്രാഡ്‌ലി വീഡിയോ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ചത് അന്വേഷണത്തില്‍ നിര്‍ണായക തെളിവാവുകയായിരുന്നു.

കൂടുതല്‍ കുട്ടികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നു സംശയിക്കുന്നുണ്ട്. 20 ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ കഴിയുന്ന ബ്രാഡ്‌ലിയുടെ മെഡിക്കല്‍ ലൈസന്‍സ് കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+