കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക വളര്‍ച്ച 7.2 ശതമാനമാകും

  • By Lakshmi
Google Oneindia Malayalam News

Pranab Mukherjee
ദില്ലി: നടപ്പു സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 7.2 ശതമാനമാവുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. ധനകമ്മി 6.5 ശതമാനമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായിരുന്നു അടുത്തസാമ്പത്തികവര്‍ഷത്തില്‍ ഇത് 8.75 ശതമാനമാകും. ഉത്പാദന രംഗത്തെ വളര്‍ച്ച ഇരട്ടിയിലധികമായി. ഭക്ഷ്യവസ്തുകളുടെ വിലകയറ്റം ആശങ്കാജനകമായി തുടരുകയാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവ് മറ്റ് വിഭാഗങ്ങളിലേക്കും പടരുന്നുണ്ട്. നടപ്പുസാമ്പത്തികവര്‍ഷം കാര്‍ഷികവളര്‍ച്ച 0.2 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

പതിമൂന്നാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശയും സര്‍വേ റിപ്പോര്‍ട്ടിനൊപ്പം ധനമന്ത്രി പാര്‍ലമെന്റില്‍ വച്ചു. കേന്ദ്ര നികുതിയിലെ 32 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വിഹിതമായി നല്‍കണം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ള സംസ്ഥാനങ്ങള്‍ക്ക് 3,18,500 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കണം.

ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ നഷ്ടം വന്നാല്‍ സംസ്ഥാനങ്ങളുടെ നഷ്ടം പരിഹരിക്കണം. കേന്ദ്രസംസ്ഥാന റവന്യൂകമ്മി ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി 50,000 കോടി രൂപ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി നല്‍കണം- എന്നിവയാണ് ശുപാര്‍ശ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X