ഇന്തോ-പാക് ഏകദിനചര്‍ച്ച സമാപിച്ചു

വിദേശകാര്യസെക്രട്ടറി നിരുപമറാവുവും പാകിസ്ഥാന്‍ വിദേശകാര്യസെക്രട്ടറി സല്‍മാന്‍ബഷീറുമാണ് ഏകദിന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. എട്ടുപേരായിരുന്നു പാക് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്.
മുംബൈ ആക്രമണത്തിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും സംയുക്തമായി ചര്‍ച്ച നടത്തുന്നത്. മുന്‍തീരുമാനപ്രകാരം ചര്‍ച്ചയ്ക്കുശേഷം സംയുക്ത പ്രസ്താവന ഉണ്ടായില്ല. വൈകിട്ട് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ വെവ്വേറെ വാര്‍ത്താസമ്മേളനങ്ങളില്‍ തീരുമാനങ്ങള്‍ അറിയിക്കും.
മുംബൈ ആക്രമണത്തിന്റെ അന്വേഷണപുരോഗതി, ജമാ അത്ത് ഉദ്ദവ നേതാവ് ഹാഫീസ് സയീദിന്റെ കൈമാറ്റം, പുനെ സ്‌ഫോടനത്തില്‍ പാക് തീവ്രവാദികളുടെ പങ്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ചതായാണ് സൂചന.
ഉഭയകക്ഷി ചര്‍ച്ച തീവ്രവാദത്തിലൊതുങ്ങുന്നത് ഗുണകരമാകില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. എങ്കിലും ചര്‍ച്ചയില്‍ ശുഭപ്രതീക്ഷ ഉണ്ടെന്ന് ചര്‍ച്ചയ്ക്കു മുന്നോടിയായി പാക് വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications