എംഎഫ് ഹുസൈന് ഖത്തര്‍ പൗരത്വം; ഇന്ത്യയിലേക്കില്ല?

ഹിന്ദു ദൈവങ്ങളുടെ നഗ്നചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ വിവിധയിടങ്ങളിലായി കേസുകളും ഭീഷണികളും വന്നതോടെ വര്‍ഷങ്ങളായി ഹുസൈന് ദുബായിലും ലണ്ടനിലും പ്രവാസിജീവിതം നയിക്കുകയാണ്.
ഇരട്ട പൗരത്വം സാധാരണ ഗതിയില്‍ ഇന്ത്യ അംഗീകരിക്കാറില്ല. ഈ സാഹചര്യത്തില്‍ ഹുസൈന് എന്നെന്നേക്കുമായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കേണ്ട സ്ഥിതിയാണ് ഇതോടെ വന്നുചേര്ന്നിരിയ്ക്കുന്നത്. ഖത്തര്‍ പൗരത്വത്തിനായി ജന്മനാടിന്റെ പൗരത്വം ഉപേക്ഷിക്കേണ്ടി വരുന്നത് ഏറ്റവും ദുഃഖകരമായ അവസ്ഥയാണെന്ന് ഹുസൈന് പറഞ്ഞു.
തൊണ്ണൂറ്റിയഞ്ചുകാരനായ ഹുസൈന് അപേക്ഷിയ്ക്കാതെ തന്നെയാണ് അദ്ദേഹത്തിന് ഖത്തര്‍ പൗരത്വം ലഭിച്ചിരിയ്ക്കുന്നത്. ഖത്തറിലെ രാജകുടുംബം അദ്ദേഹത്തിന് പൗരത്വം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അടുത്തു തന്നെ ഹുസൈന് അപേക്ഷ നല്‍കുമെന്നാണ് സൂചനകളുണ്ട്.
സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പിനെത്തുടര്‍ന്ന് 2006 മുതല്‍ ലണ്ടനിലും ഖത്തറിലും ദുബായിലുമായി സ്വയം വരിച്ച നാടുകടത്തല്‍ സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
എംഎഫ് ഹുസൈനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications