കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎഫ് ഹുസൈന് ഖത്തര്‍ പൗരത്വം; ഇന്ത്യയിലേക്കില്ല?

  • By Ajith Babu
Google Oneindia Malayalam News

MF Hussain
ദില്ലി: ലോകപ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ മഖ്ബൂല്‍ ഫിദാ ഹുസൈന് ഖത്തര്‍ പൗരത്വം. ദ് ഹിന്ദുവിന് നല്‍കിയ രേഖാചിത്രത്തിനൊപ്പം എഴുതി നല്‍കിയ കുറിപ്പിലാണ് ഹുസൈന്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വംശജനായ ചിത്രകാരനും 95 വയസുകാരനുമായ താന്‍ ഖത്തര്‍ പൗരത്വം കൊണ്ട് ആദരിക്കപ്പെട്ടതായാണ് ഹുസൈന്‍ കുറിപ്പില്‍ വ്യക്തമാക്കിയത്.

ഹിന്ദു ദൈവങ്ങളുടെ നഗ്നചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ വിവിധയിടങ്ങളിലായി കേസുകളും ഭീഷണികളും വന്നതോടെ വര്‍ഷങ്ങളായി ഹുസൈന്‍ ദുബായിലും ലണ്ടനിലും പ്രവാസിജീവിതം നയിക്കുകയാണ്.

ഇരട്ട പൗരത്വം സാധാരണ ഗതിയില്‍ ഇന്ത്യ അംഗീകരിക്കാറില്ല. ഈ സാഹചര്യത്തില്‍ ഹുസൈന് എന്നെന്നേക്കുമായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കേണ്ട സ്ഥിതിയാണ് ഇതോടെ വന്നുചേര്‍ന്നിരിയ്ക്കുന്നത്. ഖത്തര്‍ പൗരത്വത്തിനായി ജന്മനാടിന്റെ പൗരത്വം ഉപേക്ഷിക്കേണ്ടി വരുന്നത് ഏറ്റവും ദുഃഖകരമായ അവസ്ഥയാണെന്ന് ഹുസൈന്‍ പറഞ്ഞു.

തൊണ്ണൂറ്റിയഞ്ചുകാരനായ ഹുസൈന്‍ അപേക്ഷിയ്ക്കാതെ തന്നെയാണ് അദ്ദേഹത്തിന് ഖത്തര്‍ പൗരത്വം ലഭിച്ചിരിയ്ക്കുന്നത്. ഖത്തറിലെ രാജകുടുംബം അദ്ദേഹത്തിന് പൗരത്വം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അടുത്തു തന്നെ ഹുസൈന്‍ അപേക്ഷ നല്‍കുമെന്നാണ് സൂചനകളുണ്ട്.

സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പിനെത്തുടര്‍ന്ന് 2006 മുതല്‍ ലണ്ടനിലും ഖത്തറിലും ദുബായിലുമായി സ്വയം വരിച്ച നാടുകടത്തല്‍ സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

എംഎഫ് ഹുസൈനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X