ആലപ്പുഴയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് 5മരണം

കൊല്ലം ഇരവിപുരം ഇളംപള്ളൂര്‍ മുരുകാലയത്തില്‍ ബലഭദ്രന്‍, ഭാര്യ സരസ്വതി, മക്കളായ മുരുകന്‍, കൃഷ്ണകുമാര്‍, സുഹൃത്തായ കോട്ടയം കിടങ്ങൂര്‍ തെക്കേപറമ്പില്‍ വിനോദ് കുമാര്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കരുണാകരന്‍ എന്നയാളെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിയെടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്നും വന്ന കര്‍ണാടക രജിസ്‌ട്രേഷനുള്ള സ്‌കോര്‍പിയോ കാര്‍ കനാലിലേക്ക് മറിയുകയായിരുന്നു. നിയന്ത്രണം വിട്ടകാര്‍ റോഡരുകിലെ മതിലിലും തൊട്ടടുത്തുള്ള തെങ്ങിലും ഇടിച്ചശേഷമാണ് കനാലിലേക്ക് മറിഞ്ഞത്.
കനാലിലെ ആഴംകുറഞ്ഞ ഭാഗത്താണ് കാര്‍ വീണത്, എങ്കിലും കാറിന്റെ ഡോറുകള്‍ തുറക്കാന്‍ കഴിയാതായത് ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വള്ളങ്ങളിലെത്തിയ നാട്ടുകാര്‍ ചില്ല് തകര്‍ത്താണ് ഇവരെ പുറത്തെടുത്തത്.
കാറിലുണ്ടായിരുന്നവര്‍ എറണാകുളത്ത് പോയി മടങ്ങുന്ന വഴിയായിരുന്നു. പോലീസെത്തി മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications