കോലം കത്തിക്കുന്തോറും ആയുസ്സ് കൂടുന്നു: അഴീക്കോട്

ചരിത്രത്തിന്റെ പ്രഭാവവും പ്രചോദനവും ഉള്‍ക്കൊള്ളാത്തവരാണ് കോലം കത്തിക്കലുമായി നടക്കുന്നത്. ഹൃദയത്തില്‍നിന്നുള്ള ഉറവകള്‍ ഇപ്പോള്‍ വറ്റിവരളുകയാണ്. കോലത്തുനാടിന്റെ സംസ്‌കാരം കോലം കത്തിക്കലല്ല, കോലം കെട്ടലാണ്. ഈ നാട്ടുകാര്‍ക്ക് കോലം കത്തിക്കല്‍ അപരിചിതമാണ്.
കലാകാരന്റെയും എഴുത്തുകാരന്റെയും ഇടയില്‍ അധികാരശക്തികള്‍ കയറിനില്ക്കുമ്പോള്‍ അവരെ പിടിച്ചുമാറ്റി ഒരു സാംസ്‌കാരിക സമ്മര്‍ദം അധികാരികളുടെ മുന്നിലെത്തിക്കണം. അതിന് എഴുത്തുകാരനും കലാകാരനും തയ്യാറാവണം. ഒരു രാഷ്ട്രീയപ്രസ്ഥാനവും ആരോടും ഒന്നിച്ചുനടക്കാന്‍ ആഹ്വാനം ചെയ്യുന്നില്ല- അഴീക്കോട് പറഞ്ഞു.
തിലകന്‍ പ്രശ്‌നത്തില്‍ അഴീക്കോട് ഇടപെടുകയും മോഹന്‍ലാലിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രസ്താവനകള്‍ നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ലാലിന്റെ ആരാധകര്‍ കഴിഞ്ഞ ദിവസം അഴീക്കോടിന്റെ കോലം കത്തിച്ചിരുന്നു.












Click it and Unblock the Notifications