പത്മലോചനന് സസ്‌പെന്‍ഷന്‍

പത്മലോചനന് മേയര്‍ സ്ഥാനം രാജിവെക്കണമെന്നും സിപിഎം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മേയര്‍ സ്ഥാനത്തു നിന്ന് നീക്കി എന്‍ പത്മലോചനനെ പാര്‍ട്ടിയില്‍ തരം താഴ്ത്താനാണ് നീക്കം നടക്കുന്നത്.
ബുധനാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ പത്മലോചനനെതിരെ ശക്തമായ നടപടിവേണമെന്ന് വി.എസ്. പക്ഷവും പിണറായി പക്ഷവും ആവശ്യപ്പെട്ടിരുന്നു. പിണറായി പക്ഷക്കാരന്‍ ആയിരുന്നിട്ടുകൂടി ഇക്കാര്യത്തില്‍ ഇരുപക്ഷവും പത്മലോചനന് എതിരായിരുന്നു.
ആര്‍എസ്എസ് നേതാക്കളുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയായിരുന്നു പത്മലോചനന്‍ ആര്‍എസ്എസിന്റെ സാംഘിക്കിന്റെ സ്വാഗത സംഘം ഓഫീസ് ഉത്ഘാടനം ചെയ്ത്. പാര്‍ട്ടിയില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പാര്‍ട്ടിയില്‍ ഉയര്‍ന്നത്.












Click it and Unblock the Notifications