സെക്രട്ടേറിയറ്റില്‍ പത്മലോചനന് രൂക്ഷ വിമര്‍ശനം

പാര്‍ട്ടി നടപടികള്‍ക്കു പുറമേ മേയര്‍ സ്ഥാനത്തുനിന്നും പത്മലോചനനെ മാറ്റണമെന്നാണ് ഭൂരിപക്ഷ ആവശ്യം.
എന്നാല്‍ ഇക്കാര്യത്തില്‍ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിട്ടില്ല. വ്യാഴാഴ്ച രാവിലെ 11ന് ചേരുന്ന സിപിഎം ജില്ലാകമ്മിറ്റി ശിക്ഷാ നടപടിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. അതിനു മുമ്പായി സെക്രട്ടേറിയറ്റ് യോഗം വീണ്ടും വിളിച്ചുചേര്‍ത്തിട്ടുണ്ട്.
പിണറായി പക്ഷത്തിനു വ്യക്തമായ ഭൂരിപക്ഷമുള്ള ജില്ലാ സെക്രട്ടേറിയറ്റില്‍ പിണറായി പക്ഷക്കാരനായിരുന്നട്ടും ഈ വിഷയത്തില്‍ പത്മലോചനനെ ആരും പിന്തുണച്ചില്ല. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച പത്മലോചനന്‍ തനിക്ക് തെറ്റുപറ്റിയെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ സമ്മതിച്ചിട്ടുണ്ട്.
ആര്‍എസ്എസ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്താല്‍ മതിയെന്നായിരുന്നു എന്നോടു പറഞ്ഞിരുന്നത്്. എന്നാല്‍ ഉത്ഘാടനസമയത്താണ് വിളക്ക് കൊളുത്തേണ്ടത് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെയും സംഘടനയുടെ മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറുടെയും ചിത്രത്തിനു മുന്നിലാണെന്ന് അറിയുന്നത്.
യഥാര്‍ത്ഥത്തില്‍ എന്നെ അവര്‍ ചതിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഏത് തീരുമാനവും ഞാന്‍ അംഗീകരിക്കും- പത്മലോചനന്‍ വ്യക്തമാക്കി.
മേയര്‍ക്കെതിരായ ശിക്ഷാനടപടി ശാസനയില്‍ ഒതുങ്ങില്ലെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് നല്‍കുന്ന സന്ദേശം. പത്മലോചനനെ പാര്‍ട്ടിയില്‍ തരംതാഴ്ത്തുമെന്ന് ഏതാണ്ട് ഉറപ്പായി.












Click it and Unblock the Notifications