കെഎസ്ആര്‍ടിസി ഡ്രൈവറെ എംഎല്‍എ മര്‍ദിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മാങ്കോട് രാധാകൃഷ്ണന്‍ എംഎല്‍എ മര്‍ദ്ദിച്ചതായി ആരോപണം. തിരുവനന്തപുരം നഗരത്തിലെ പേരൂര്‍ക്കടയില്‍ അമ്പലമുക്കില്‍വെച്ച് കുടുംബസമേതം സഞ്ചരിയ്ക്കുകയായിരുന്ന എംഎല്‍എയുടെ കാറിന് പിന്നില്‍ ബസിടിച്ചതിന്റെ രോഷത്തിലാണ് മര്‍ദനം.
എംഎല്‍എയാണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവര്‍ മാപ്പുപറഞ്ഞെങ്കിലും മര്‍ദിയ്ക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതനായ പേരൂര്‍ക്കട ഡിപ്പോയിലെ ഡ്രൈവര്‍ പ്രസന്നനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. നഗരത്തിലേക്ക് വരികയായിരുന്ന അനന്തപുരി സൂപ്പര്‍ ഫാസ്റ്റ് ബസിനെ എംഎല്‍എയുടെ കാര്‍ മറികടക്കുന്നതിനിടെ ബസ് കാറിന്റെ സൈഡില്‍ ഇടിയ്ക്കുകയായിരുന്നു. കാറില്‍ നിന്ന് ക്ഷുഭിതനായി ചാടിയിറങ്ങിയ എംഎല്‍എയോട് ഡ്രൈവര്‍ മാപ്പു പറഞ്ഞെങ്കിലും അദ്ദേഹം മര്‍ദിയ്ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് ബോധരഹിതനായി നിലത്തുവീണ പ്രസന്നനെ പോലീസെത്തി പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പൊലീസിനും നിയമസഭാ സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് സിഐടിയു അനുകൂല സംഘടനാ നേതൃത്വം പറഞ്ഞു. അതേസമയം ഡ്രൈവറെ മര്‍ദിച്ചെന്ന ആരോപണം എംഎല്‍എ നിഷേധിച്ചു. തന്റെ കാറില്‍ ബസ് വന്നിടിക്കുകയായിരുന്നുവെന്നും താനും കുടുംബവും കഷ്ടിച്ചാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും എംഎല്‍എ പറഞ്ഞു. നെടുമങ്ങാട് നിന്നുള്ള എംഎല്‍എയാണ് മാങ്കോട് രാധാകൃഷ്ണന്‍.












Click it and Unblock the Notifications