മോഹന്‍ലാല്‍ ഫാന്‍സ് അഴീക്കോടിന്റെ കോലം കത്തിച്ചു

അഴീക്കോട് മോഹന്‍ലാലിനെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മോഹന്‍ലാല്‍ മന്ദബുദ്ധിയാണെന്നും ലാലിന് ചിത്തഭ്രമമാണെന്നും ലാല്‍ മേക്കപ്പഴിച്ചാല്‍ സ്ത്രീകള്‍ ബോധം കെടുമെന്നും അഴീക്കോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഴീക്കോടിന് മതിഭ്രമമാണെന്ന ലാലിന്റെ പരാമര്‍ശത്തോട് പ്രതികരിയ്ക്കവെയാണ് അദ്ദേഹം ഇങ്ങനെയൊക്കെ കുറ്റപ്പെടുത്തിയത്.
അഴീക്കോടിനെതിരെയുള്ള പ്രതിഷേധം വരുംദിവസങ്ങളില്‍ ശക്തമാക്കുമെന്ന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ചലച്ചിത്ര രംഗത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് സുകുമാര്‍ അഴീക്കോട് തന്നെ മുന്‍കയ്യെടുക്കണമെന്ന് സിപിഎം. കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. മോശം വാക്കുകള്‍ ഉപയോഗിക്കുന്നവര്‍ സ്വയം മോശക്കാരാകുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications