നസീര്‍ കണ്ണൂരില്‍ പരീക്ഷണ സ്ഫോടനം നടത്തി

കണ്ണൂരിലെ പയ്യാമ്പലം കടപ്പുറത്തായിരുന്നു സംഘം സ്ഫോടനം നടത്തിയത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അസ്ഹറിന്റെ വീട്ടിലാണു സ്ഫോടനത്തിനുപയോഗിച്ച ബോംബുകള്‍ നിര്‍മിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
തടിയന്റവിട നസീറിനെ കഴിഞ്ഞ ദിവസമാണു ബാംഗ്ലൂര്‍ ഒന്നാം ക്ളാസ് അഡീ. ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് എന്‍ഐഎ സംഘത്തിനു കൈമാറിയത്. ഈ കേസിലെ നാലാംപ്രതി ഷഫാസിനേയും അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.
രണ്ടു പ്രതികളെയും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഐഎ കോടതി രണ്ടു തവണ കര്‍ണാടക പൊലീസിനു പ്രൊഡക്ഷന്‍ വാറന്റ് അയച്ചിരുന്നു. ബുധനാഴ്ച കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജഡ്ജി എസ്. വിജയകുമാര്‍ മാര്‍ച്ച് 11 വരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് എന്‍ഐഎ അടുത്ത ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
എന്‍ഐഎ എസ്പി രാജ്മോഹന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാകാരണങ്ങളുടെ പേരില്‍ ബാംഗ്ലൂരില്‍ നിന്നും വിമാനമാര്‍ഗമാണു രണ്ടു പ്രതികളെയും നെടുമ്പാശേരിയില്‍ എത്തിച്ചത്.
അവിടെ നിന്നു റോഡ് മാര്‍ഗം രണ്ടു വാഹനങ്ങളിലായി സംസ്ഥാന പൊലീസിന്റെ അകമ്പടിയോടെ പ്രതികളെ രവിപുരത്തെ പ്രത്യേക കോടതിയില്‍ എത്തിയ്ക്കുകയായിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications