കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നസീര്‍ കണ്ണൂരില്‍ പരീക്ഷണ സ്‌ഫോടനം നടത്തി

  • By Lakshmi
Google Oneindia Malayalam News

Nazir
കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനം നടക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ലഷ്‌കര്‍ കമാന്‍ഡര്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ പരീക്ഷണ സ്‌ഫോടനം നടത്തിയതായി എന്‍ഐഎ കണ്ടെത്തി. എറണാകുളം കലക്ടറേറ്റ് സമുച്ചയത്തിലെ സ്‌ഫോടനം ആസൂത്രണം ചെയ്തതു നസീറിന്റെ ഒത്താശയോടെയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.

കണ്ണൂരിലെ പയ്യാമ്പലം കടപ്പുറത്തായിരുന്നു സംഘം സ്‌ഫോടനം നടത്തിയത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അസ്ഹറിന്റെ വീട്ടിലാണു സ്‌ഫോടനത്തിനുപയോഗിച്ച ബോംബുകള്‍ നിര്‍മിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

തടിയന്റവിട നസീറിനെ കഴിഞ്ഞ ദിവസമാണു ബാംഗ്ലൂര്‍ ഒന്നാം ക്‌ളാസ് അഡീ. ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് എന്‍ഐഎ സംഘത്തിനു കൈമാറിയത്. ഈ കേസിലെ നാലാംപ്രതി ഷഫാസിനേയും അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.

രണ്ടു പ്രതികളെയും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഐഎ കോടതി രണ്ടു തവണ കര്‍ണാടക പൊലീസിനു പ്രൊഡക്ഷന്‍ വാറന്റ് അയച്ചിരുന്നു. ബുധനാഴ്ച കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജഡ്ജി എസ്. വിജയകുമാര്‍ മാര്‍ച്ച് 11 വരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് എന്‍ഐഎ അടുത്ത ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

എന്‍ഐഎ എസ്പി രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാകാരണങ്ങളുടെ പേരില്‍ ബാംഗ്ലൂരില്‍ നിന്നും വിമാനമാര്‍ഗമാണു രണ്ടു പ്രതികളെയും നെടുമ്പാശേരിയില്‍ എത്തിച്ചത്.

അവിടെ നിന്നു റോഡ് മാര്‍ഗം രണ്ടു വാഹനങ്ങളിലായി സംസ്ഥാന പൊലീസിന്റെ അകമ്പടിയോടെ പ്രതികളെ രവിപുരത്തെ പ്രത്യേക കോടതിയില്‍ എത്തിയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X