പാലൊളി എന്‍എസ്എസ് ആസ്ഥാനത്ത്
കോട്ടയം: ദേവസ്വം ബില്‍ ഭേദഗതി സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമതീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി. മുന്നോക്ക വിഭാഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് എന്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. മന്നം സമാധി ദിനത്തില്‍ പെരുന്നയിലെ മന്നം സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി.
എന്‍എസ്എസിനോട് കൂടുതല്‍ അടുക്കാനുള്ള സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ശ്രമങ്ങളുടെ ഭാഗമായാണ് പാലൊളിയുടെ പെരുന്ന സന്ദര്‍ശനം എന്ന് സൂചനയുണ്ട്.












Click it and Unblock the Notifications