തിലകന്‍ പ്രശ്‌നം: മന്ത്രി ബേബിയ്‌ക്കെതിരെ കാനം

ഇരു കൂട്ടര്‍ക്കും താത്പര്യമുണ്ടെങ്കില്‍ ഇടനിലക്കാരനാകാമെന്ന സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവന നാട്ടിന്‍പുറത്തെ മധ്യസ്ഥന്റേതാണ്. ആലപ്പുഴയില്‍ നടത്തി വാര്‍ത്താ സമ്മേളനത്തിലാണ് കാനം മന്ത്രി എംഎ ബേബിയേയും അദ്ദേഹം കൈകാര്യ ചെയ്യുന്ന സാംസ്‌ക്കാരിക വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ചത്.
തിലകനെ പോലുള്ള മുതിര്‍ന്ന നടന്റെ കാര്യത്തില്‍ സാംസ്‌കാരിക വകുപ്പ് മൗനം പാലിക്കുന്നത് ശരിയല്ല. പ്രമുഖര്‍ മരിക്കുമ്പോള്‍ ആചാരവെടി മുഴക്കാന്‍ മാത്രമുള്ളതല്ല സാംസ്‌കാരിക വകുപ്പ്. ഇത്തരത്തിലല്ല വകുപ്പ് പെരുമാറേണ്ടതെന്നും കാനം പറഞ്ഞു. നേരത്തെ ഇതേ വിഷയത്തില്‍ മറ്റൊരു സിപിഐ നേതാവായ ഇസ്മായിലിന്റെ നിലപാടിനെയും കാനം വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications