കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെല്‍ബണില്‍ തന്തൂരി ചിക്കന്‍ കഴിച്ച് പ്രതിഷേധം

  • By Lakshmi
Google Oneindia Malayalam News

Tamdoori Chicken and Naan
മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങള്‍ക്കെതിരെ പുത്തന്‍ പ്രതിഷേധ രീതി.

ഇന്ത്യക്കാരെ വംശീയതയുടെ പേരില്‍ ആക്രമിക്കുന്നതില്‍ ആസ്‌ത്രേലിയന്‍ പൗരന്മാര്‍ തന്നെയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായുള്ള 400 ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ നിന്നും തന്തൂരി ചിക്കന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിഭവങ്ങള്‍ കഴിച്ചാണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

തന്തൂരി ചിക്കനും നാനുമായിരുന്നു ഭൂരിഭാഗം പേരും ആവശ്യപ്പെട്ട വിഭവങ്ങള്‍. പ്രതിഷേധത്തില്‍ വിക്ടോറിയന്‍ പ്രധാനമന്ത്രി ജോണ്‍ ബ്രംബിയും പങ്കെടുത്തു. മെല്‍ബണിലെ ദേശിധാബാ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്നുമാണ് അദ്ദേഹം ഇന്ത്യക്കാരോടൊപ്പം ഭക്ഷണം കഴിച്ചത്.

ഇന്ത്യക്കാരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഈ പ്രതിഷേധം കൊണ്ടുദ്ദേശിയ്ക്കുന്നതെന്ന് ഭക്ഷണം കഴിച്ചശേഷം അദ്ദേഹം പറഞ്ഞു. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡും ഈ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരുന്നു.

അടുത്തകാലത്ത് മെല്‍ബണിലാണ് ഇന്ത്യക്കാര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. വിക്ടോറിയന്‍ പാര്‍ലമെന്റിലെ കാന്റീനിലും ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പി ഇന്ത്യക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

മിയാ ത്രോപ് എന്ന ഡിജിറ്റല്‍ മീഡിയാ ഡിസൈനാണ് ഭക്ഷണത്തിലൂടെ ഇന്ത്യക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രീതി കൊണ്ടുവന്നത്. ഇവര്‍ നടത്തിയ വിന്താലൂ പ്രതിഷേധമായിരുന്നു ആസ്‌ത്രേലിയയില്‍ നടന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിഷേധ പരിപാടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X