കൊലയാളി തിമിംഗലം പരിശീലകയെ കൊലപ്പെടുത്തി

പാര്‍ക്കിലെ ഷാമു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ഒരുങ്ങുന്നതിനിടെ പരിശീലകയായ ഡോണ്‍ ബ്രാന്‍ചൊ (40) കാല്‍ വഴുതി ടാങ്കിലേക്ക് വീഴുകയായിരുന്നു. വീണയുടനെ ഇവരെ തിലികും എന്ന് പേരിട്ടിരിയ്ക്കുന്ന തിമിംഗലം ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പരിപാടി കാണാനെത്തിയവര്‍ പറഞ്ഞു.
സംഭവം നടന്നയുടന്‍ കാണികളെ ഒഴിപ്പിച്ച് യുവതിയെ രക്ഷിക്കാനുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവം ആദ്യം മറച്ചുവെയ്ക്കാന്‍ പാര്‍ക്ക് അധികൃതര്‍ ശ്രമിച്ചുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്നു പാര്‍ക്കിലെ തിമിംഗല പ്രദര്‍ശനം താത്കാലികമായി നിര്‍ത്തിവച്ചു. ഇതേ തിമിംഗലം 1991 ല്‍ കാനഡയില്‍ പരിശീലകനെ കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications