Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ്

RBI Considering More Banking Licenses
ദില്ലി: രാജ്യത്ത് കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ ആരംഭിയ്ക്കാന്‍ ലൈസന്‍സുകള്‍ നല്‍കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. നിക്ഷേപകര്‍ക്കും മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ബാങ്കിതര വാണിജ്യസ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നല്‍കുമെന്ന് 2010-11 വര്‍ഷത്തെ ബജറ്റവതരിപ്പിച്ചു കൊണ്ട് മുഖര്‍ജി അറിയിച്ചു.

ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് എത്തിയ്ക്കാന്‍ ഇതുവഴി സാധിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കിങ് മേഖലയിലേക്ക് വരാന്‍ ഈ നിര്‍ദ്ദേശം വഴിയൊരുക്കും. റിലയന്‍സ് ക്യാപിറ്റല്‍, ഇന്ത്യ ബുള്‍സ്, റിലയന്‍സ് ക്യാപിറ്റല്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ ബാങ്കിങ് രംഗത്തേക്ക് പ്രവേശിയ്ക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

2004 ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ച യെസ് ബാങ്കിനാണ് രാജ്യത്ത് അവസാനമായി സ്വകാര്യ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+