നികുതി ഘടന ലളിതമാക്കും

പൊതുമേഖലയില്‍ 25,000 കോടി രൂപയുടെ പൊതുമേഖലാ ഓഹരി വിറ്റഴിക്കലും ലക്ഷ്യമിടുന്നുണ്ട്. ഓഹരി വിറ്റഴിക്കല്‍ പരിധി 25 കോടിയാക്കുമെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ പറഞ്ഞു.
വിദേശനിക്ഷേപത്തിനുള്ള ചട്ടങ്ങള്‍ ലളിതമാക്കും. സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കും. വികസനം എല്ലാവരിലേക്കും എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുകടം നിയന്ത്രിക്കാനായി ആറു മാസത്തിനുള്ളില്‍ പദ്ധതികള്‍ കൊണ്ടുവരും, ചെലവ് ചുരുക്കേണ്ട കാര്യം ആലോചിക്കേണ്ടിവരും- മന്ത്രി പറഞ്ഞു.
വിലക്കയറ്റം നേരിടാനുള്ള നടപടികള്‍ പ്രതീക്ഷിക്കുന്ന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉത്തേജക പാക്കേജ് ഭാഗികമായി പിന്‍വലിക്കുമെന്ന് കരുതുന്നു.
വളര്‍ച്ച സ്ഥിരപ്പെടുത്തും. ഗ്രാമീണമേഖലയിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തും.












Click it and Unblock the Notifications