പെട്രോള്‍ 2.75, ഡീസല്‍ 2.60 രൂപ കൂടും

കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ ലിറ്ററിന് ഒരു രൂപയാണ് കൂട്ടിയത്.
അതിനിടെ പെട്രോള്‍ വില വര്‍ധിപ്പിക്കാനുളള ബജറ്റ് നിര്‍ദേശത്തിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഇടതു പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനുളള തീരുമാനം വിലക്കയറ്റം വര്‍ധിക്കാന്‍ കാരണമാകും. ജനങ്ങള്‍ക്കും രാജ്യത്തിനും എതിരായ ബജറ്റാണിതെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രധാന പ്രതിപക്ഷമായ ബിജെപിയും ഇന്ധന വില വര്‍ദ്ധിപ്പിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു












Click it and Unblock the Notifications