രാജ്യം മാന്ദ്യത്തെ അതിജീവിച്ചു: പ്രണബ്

സാമ്പത്തിക മാന്ദ്യത്തെ രാജ്യം അതിജീവിച്ചതായി പറയുന്ന ബജറ്റില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കൂടുതല്‍ മെച്ചപ്പെട്ട നിലയിലാണെന്ന് അവകാശപ്പെടുന്നു.
ഒന്‍പത് ശതമാനം വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിടുന്നതെന്ന് പ്രണബ് പറഞ്ഞു. ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
ഒപ്പം തന്നെ നാണ്യപ്പെരുപ്പം നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്നും, ധനകമ്മി കുറയ്ക്കുന്നതിന് ഊന്നല്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
കാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ ആശങ്ക രേഖപ്പെടുത്തിയ ബജറ്റ് ആളോഹരി വരുമാനം രണ്ടക്കത്തിലേയ്ക്ക് വരുത്തുമെന്ന് പറയുന്നു, മാന്ദ്യകാലത്ത് നടപ്പാക്കിയ പദ്ധതികള്‍ ഫലപ്രദമായെന്നും ബജറ്റില്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications