കമന്റടിക്കാര്‍ക്ക് നികുതിയിടണം: പ്രണബിന്റെ പുത്രി

പെണ്‍കുട്ടികളെ കമന്റടിക്കുന്ന പൂവാലന്മാര്‍ക്ക് നികുതി ഏര്‍പ്പെടുത്തണം എന്നും ശര്‍മ്മിഷ്ട ആവശ്യപ്പെട്ടിട്ടുണ്ട്.
വീട്ടില്‍വച്ച് ഇക്കാര്യങ്ങള്‍ നേരിട്ട് അച്ഛനോട് പറയാന്‍ ശ്രമിച്ചാല്‍ ഒരു കടുത്ത നോട്ടത്തിലൂടെ പിതാവ് തന്റെ വായടയ്ക്കുമെന്നും അതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനാണ് താന്‍ കത്തയയ്ക്കുന്ന വഴി തിരഞ്ഞെടുത്തതെന്നും കഥക് നര്‍ത്തകികൂടിയായ ശര്‍മ്മിഷ്ട കഴിഞ്ഞദിവസം പറഞ്ഞു.
കത്തില്‍ രാജ്യത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിലെ റോഡുകളിലൂടെ സ്ത്രീകളെ ശരിയായ വിധത്തില്‍ െ്രെഡവ് ചെയ്യാന്‍ അനുവദിക്കാത്ത പുരുഷന്മാര്‍ക്കും സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കും പൂവാലന്‍മാര്‍ക്കും 90മുതല്‍ 95 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണം. റോഡില്‍ തോന്നുന്നിടത്തെല്ലാം നായയെ അനുകരിക്കുന്നവര്‍ക്ക് കോമണ്‍വെല്‍ത്ത് നികുതി ഏര്‍പ്പെടുത്തണമെന്നും-കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു.
എന്നെപ്പോലെ കലാപ്രകടനങ്ങളിലൂടെ സമ്പാദിക്കുന്നവരെ നികുതിയില്‍ നിന്ന് ഒഴിവാക്കണം. എന്നാല്‍, ബോളിവുഡ് താരങ്ങള്‍ക്ക് ഇതു ബാധകമായിരിക്കുകയും അരുത്- ശര്‍മ്മിഷ്ട ആവശ്യപ്പെട്ടു.












Click it and Unblock the Notifications