സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെ കാണാനില്ല

ഇതേത്തുടര്‍ന്ന് സജ്ജന്‍ കുമാറിന്റെ സുരക്ഷാചുമതലയുള്ള പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്തു. ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച ദില്ലി പോലീസിലെ കോണ്‍സ്റ്റബിള്‍ റാംനിരോഹയാണ് ഫിബ്രവരി 19 മുതല്‍ അദ്ദേഹത്തെ കാണാനില്ലെന്ന വിവരം മേലധികാരികളെ അറിയിച്ചത്.
സജ്ജന്‍കുമാറിന് സെഡ്പ്ലസ് സുരക്ഷയാണ് നല്‍കിയിരുന്നത്. സജ്ജന്‍കുമാറിന്റെ സഹോദരനും സൗത്ത് ദില്ലി എം.പി യുമായ രമേഷ്‌കുമാറിന്റെ വീട് നിരീക്ഷണത്തിലാണ്.
സിഖ് വിരുദ്ധ കലാപത്തിനു വഴിവെച്ച പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഫിബ്രവരി 13നാണ് സിബിഐ സജ്ജന്‍കുമാറിനെതിരെ രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
ഇതിനുശേഷം നാലുതവണ സജ്ജന്റെ വീട് പരിശോധിച്ചെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന് സിബിഐ. അറിയിച്ചു. എന്നാല്‍ സജ്ജന്‍കുമാര്‍ ഒളിവിലില്ലെന്നും നിയമപരിരക്ഷ നേടാനുള്ള ശ്രമത്തിലാണെന്നുമാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications