Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ആദായനികുതിവകുപ്പിന്റെ ഏകജാലകം

Pranab Mukherjee
ദില്ലി : ആദായനികുതിദായകര്‍ക്ക് പേപ്പര്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാനും പരാതികള്‍ പരിഹരിക്കാനുമായി കൊച്ചിയില്‍ ഏകജാലകസംവിധാനം ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക് സഭയില്‍ പറഞ്ഞു.

പൂണൈ, കൊച്ചി, ഛണ്ഡീഖഡ് എന്നിവിടങ്ങളിലായാണ് ആയകര്‍ സേവാ കേന്ദ്ര് എന്ന പേരില്‍ ഏകജാലകസംവിധാനം ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. രണ്ടാംഘട്ടമായി നാല് നഗരങ്ങളില്‍ കൂടി ഏകജാലകസംവിധാനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ കേരളത്തിനായി പ്രത്യേക പ്രഖ്യാപനങ്ങളില്ല. രണ്ടാം ഹരിത വിപ്ലവത്തിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ക്കു 400 കോടി രൂപ നല്‍കാനുള്ള പദ്ധതിയില്‍ പോലും കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണു പദ്ധതി.

കാര്‍ഷിക പാക്കേജ് സംബന്ധിച്ച യാതൊരു പ്രഖ്യാപനവും ഉണ്ടായില്ല. തമിഴ്നാട്ടിലെ തിരുപ്പുരിലുള്ള ഹാന്‍ഡ്ലൂം വ്യവസായങ്ങള്‍ക്കു 400 കോടിയുടെ സഹായം പ്രഖ്യാപിച്ചു. ഗോവയുടെ കടലോരങ്ങള്‍ സംരക്ഷിക്കുന്നതിനായി കൂടുതല്‍ തുകയും അനുവദിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ രണ്ടു പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോഴും കേരളത്തിന് അവഗണന മാത്രം.

കേരളത്തിന് ലഭിച്ച മറ്റ് കാര്യങ്ങള്‍

കേന്ദ്ര ബജറ്റില്‍ കൊച്ചി കപ്പല്‍ ശാലയ്ക്കു 175 കോടി രൂപ അനുവദിച്ചു. കൊച്ചി തുറമുഖത്തിന് 21.9 കോടി രൂപയും , ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് 12.34 കോടി രൂപയും വകയിരുത്തി.

ബജറ്റില്‍ തുക വകയിരുത്തിയ മറ്റു സ്ഥാപനങ്ങള്‍

വി.എസ്.എസ്.സി.: 583 കോടി രൂപി

കൊച്ചിപ്രത്യേക സാമ്പത്തിക മേഖല: 5.61 കോടി രൂപ

സ്‌പൈസസ് ബോര്‍ഡ് : 81 കോടി രൂപ

കശുവണ്ടി കയറ്റുമതി പ്രോത്സാഹന ബോര്‍ഡ് 81 കോടി രൂപ

സമുദ്രോത്പന്ന കയറ്റുമതിപ്രോത്സാഹന ബോര്‍ഡ് 97കോടി രൂപ

എഫ്എസിടി: 89.99 കോടി രൂപ

റബര്‍ ബോര്‍ഡ് : 140 കോടി രൂപ

തേയില ബോര്‍ഡ് : 170 കോടി രൂപ

സുഗന്ധ വിള ബോര്‍ഡ് 98 കോടി രൂപ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+