ആരാധകരോട് സംയമനം പാലിക്കാന്‍ സൂപ്പര്‍താരങ്ങള്‍

തൃശൂരില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളോടെ പ്രകടനം നടത്തിയശേഷം മോഹന്‍ലാലിന്റെ ആരാധകര്‍ അഴീക്കോടിന്റെ കോലം കത്തിച്ചിരുന്നു.
ഇതിനു പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ അസോസിയേഷന്‍ നേതാക്കള്‍ തീരുമാനിയ്ക്കുകയും ചെയ്തിരുന്നു.
മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പരസ്യമായി തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.
എന്നാല്‍ വ്യാഴാഴ്ച വൈകിട്ട് ഇരുതാരങ്ങളും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ നേരിട്ടു വിളിച്ച് സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
മോഹന്‍ലാല്‍ തിരുവനന്തപുരത്തും മമ്മൂട്ടി എറണാകുളത്തും ഷൂട്ടിംഗിന്റെ തിരക്കുകളിലാണ്. ഇതിനിടെ സമയം കണ്ടെത്തിയാണ് ഇരുവരും ഫാന്‍സ് അസോസിയേഷന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.












Click it and Unblock the Notifications