ആദായ നികുതി ഘടനയില്‍ മാറ്റം

അഞ്ച് മുതല്‍ എട്ട് ലക്ഷം വരെ 20 ശതമാനവും എട്ട് ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി നിരക്ക്.
ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് നികുതിയിളവ് നിര്‍ദ്ദേശിച്ചിട്ടില്ല. കമ്പനികള്‍ക്കുള്ള സര്‍ചാര്‍ജ് 7.5 ശചതമാനമാക്കി. വ്യക്തിഗത നികുതി നല്‍കുന്നവര്‍ക്കുള്ള അപേക്ഷാ ഫോം രണ്ട് പേജ് മാത്രമുള്ളത്താക്കി മാറ്റും.
പ്രതീക്ഷിക്കുന്ന നികുതി വരുമാനം 7,46, 651 കോടി ആണ്. അതേസമയം പ്രതീക്ഷിക്കുന്ന ചെലവ് 1,18,749 കോടിയും ധനക്കമ്മി 5.5 ശതമാനവുമാണ്.
1.6 ലക്ഷം വരെയുള്ള അടിസ്ഥാനഘടനയില്‍ മാറ്റമില്ലെങ്കിലും 3ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയ്ക്ക് വരുമാനമുള്ള എല്ലാവര്‍ക്കും ഗുണം ചെയ്യുന്ന നികുതി പരിഷ്‌കരണമാണ് ഇപ്പോഴത്തേത്.
ഈ വരുമാനപരിധിയില്‍ വരുന്നവര്‍ക്ക് 10 ശതമാനം ഇളവാണ് ലഭിക്കുക. ഇടത്തരം വരുമാനക്കാര്‍ക്കും കച്ചടവടക്കാര്‍ക്കും ഇത് ആശ്വാസം പകരും.
പുതിയ ഘടനയനുസരിച്ച് അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളയാള്‍ക്ക് 55620 രൂപ ആദായ നികുതിയായിരുന്നത് 35019 രൂപയായി കുറയും. 20601 രൂപയുടെ നേട്ടം. 10 ലക്ഷം രൂപ വരുമാനമുള്ളയാള്‍ക്ക് നികുതി 210120 രൂപയില്‍ നിന്ന് 158619 രൂപയായി കുറയും. 51501 പോയിന്റിന്റെ നേട്ടം.












Click it and Unblock the Notifications