Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുത: അഴീക്കോട്

Sukumar Azhikode
കോഴിക്കോട്: തനിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ നടന്‍മാരായ മോഹന്‍ലാല്‍, ഇന്നസെന്റ് തുടങ്ങിയവര്‍ക്കെതിരെ അഴീക്കോടിന്റെ നിശിതമായ പരിഹാസം, മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെയാണെന്നും ഇന്നസെന്റ് വിവരമില്ലാത്തവനാണെന്നും അഴീക്കോട് പറഞ്ഞു.

കപട വേഷധാരികളാണ് തനിയ്‌ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത്. ഇന്നസെന്റിനെപ്പോലൊരുത്തനെ തനിയ്‌ക്കെതിരെ രംഗത്തിറക്കിയത് ലാലിന്റെ ഗതികേടാണ് കാണിയ്ക്കുന്നത്. കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാലിനെതിരെ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാന്‍ പോലും അഴീക്കോട് ഒരുമ്പെട്ടു.

മരിച്ചു പോയ സഹോദരന്‍ പ്യാരിലാലിന്റെ സ്വത്ത് തട്ടിയെടുത്തയാളാണ് നന്‍മയെക്കുറിച്ച് പ്രസംഗിയ്ക്കുന്ന മോഹന്‍ലാലെന്ന് തനിയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്യാരിലാലിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും അവകാശപ്പെട്ട സ്വത്താണ് മോഹന്‍ലാല്‍ തട്ടിയെടുത്തത്. മോഹന്‍ലാലിന്റെ കപട ധാര്‍മ്മിക പ്രസംഗത്തില്‍ വിഷമം തോന്നിയ തിരുവനന്തപുരത്തുള്ള ഒരാളാണ് തന്നെ വിളിച്ച് ഈ വിവരം പറഞ്ഞത്.

അഴീക്കോട് മനസ്സില്‍ നന്‍മയുള്ളയാളാവണം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തന്റെ തത്വമസി എന്ന പുസ്തകത്തെപ്പോലും മോഹന്‍ലാല്‍ വിമര്‍ശിച്ചു. തത്വമസിയില്‍ എന്താണ് എഴുതിയത് എന്ന ഗ്രഹിയ്ക്കാനുള്ള ശേഷി മോഹന്‍ലാലിനില്ല.

നേരത്തെ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍, ഹേമമാലിനിയുടെ നെഞ്ചത്ത് നോക്കി കലക്കിയിട്ടുണ്ട് എന്ന് പറഞ്ഞയാളാണ് മോഹന്‍ലാല്‍. അടി കിട്ടാത്തതിന്റെ കുഴപ്പമാണിത്. ഇതുപോലൊരു തരം താണ പ്രശ്‌നത്തില്‍ താന്‍ ഇതിന് മുന്‍പ് ഇടപെട്ടിട്ടില്ല.

ഇന്നസെന്റ് എന്ന വാക്കിന് വിവരമില്ലാത്തന്‍ എന്നും അര്‍ത്ഥമുണ്ട്. കേരളീയ ജിവിതമോ സംസ്‌കാരമോ എന്തെന്നറിയാത്തവനാണ് ഇന്നസെന്റ്. രാമനാമം വൃദ്ധന്‍മാര്‍ക്ക് മാത്രമുള്ളതല്ല എന്ന് ഇന്നസെന്റ് മനസ്സിലാക്കണം. അമ്മ പ്രസിഡന്റ് സ്ഥാനം രാജി വച്ച് ഗുണ്ടാപ്പണിയ്ക്കിറങ്ങുന്നതാണ് ഇന്നസെന്റിന് ന്ല്ലത്.

താന്‍ 40 പുസ്തകങ്ങളും ആയിരക്കണക്കിന് പ്രസംഗങ്ങളും നടത്തിയിട്ടുണ്ട്. മറ്റൊരാള്‍ എഴുതിക്കൊടുക്കുന്നത് ഉരുവിട്ട് കപടവേഷം കെട്ടുന്നവര്‍ക്ക് തന്നെ വിമര്‍ശിയ്ക്കാന്‍ എന്ത് അവകാശമാണുള്ളത്. മുത്തച്ഛന്റെ വയസ്സുള്ള തന്നെ അയാള്‍ എന്നാണ് മോഹന്‍ലാല്‍ സംബോധന ചെയ്തത്. ഇവരൊക്കെ ദുര്‍മോഹങ്ങള്‍ ഉപേക്ഷിച്ച് മനസ്സ് നന്നാക്കണം. തിലകന് നീതി നിഷേധിച്ച പ്രശ്‌നത്തില്‍ ഉടപെടാന്‍ ആരുടേയും അനുമതി തനിയ്ക്കാവശ്യമില്ല.

വാഗ്ഭടാനന്ദഗുരുദേവന്റെ വാക്കുകള്‍ ശിരസാ വഹിച്ച് അനീതിയോട് പൊരുതുന്നവനാണ് താന്‍. സൂപ്പര്‍ താരങ്ങളെന്ന ഉണങ്ങിയ വടവൃക്ഷങ്ങളുടെ വിഗ് മാറ്റിയാല്‍ അസ്ഥി പഞ്ചരം പ്രത്യക്ഷപ്പെടും. വൃദ്ധന്‍മാര്‍ അവര്‍ക്ക് ചേര്‍ന്ന വേഷമേ സ്വീകരിയ്ക്കാവൂ. കൂടെ അഭിനയിക്കുന്ന പെണ്‍കുട്ടികള്‍ ലാലിന്റെ വിഗ് നല്ല തലമുടിയാണെന്ന് തെറ്റിദ്ധരിച്ചിരിയ്ക്കുകയാണ്. തനിയ്ക്കുള്ളത് യഥാര്‍ത്ഥ മുടിയാണെന്നും അത് വേണമെങ്കില്‍ നിങ്ങള്‍ക്ക് പരിശോധിയ്ക്കാമെന്നും അഴീക്കോട് പറഞ്ഞു.

സാഹിത്യം, രാഷ്ട്രീയം ആധ്യാത്മികം, കല എന്നിവയെല്ലാം തന്റെ മണ്ഡലങ്ങളാണെന്ന് അഴീക്കോട് ചൂണ്ടിക്കാട്ടി. സിനിമാ പ്രശ്‌നത്തില്‍ ഇടപെടാന്‍ തനിയ്ക്ക് എന്ത് അര്‍ഹതയാണുള്ളതെന്ന് ചോദിയ്ക്കുന്നു. മോഹന്‍ലാലും ഇന്നസെന്റെ ഗണേഷ് കുമാറും ജനിയ്ക്കുന്നതിന് മുന്‍പ് സിനിമയെക്കുറിച്ച് ലേഖനമെഴുതിയിട്ടുള്ളയാളാണ് താന്‍.

സിനിമയില്‍ വേഷം കെട്ടുന്നതു പോലെയുള്ള എളുപ്പമുള്ള പണിയല്ല തന്റേത്. തത്വമസി പോലെ ഗഹനമായ തത്വചിന്ത കൈകാര്യം ചെയ്യുന്ന പുസ്തകങ്ങള്‍ അപൂര്‍വ്വമായി ഉണ്ടാകുന്നതാണ്. നേരത്തെ തന്റെ വിമര്‍ശിച്ച ഒരാള്‍ കുട്ടിക്കൃഷ്ണ മാരാരാണ്. എങ്കില്‍ പിന്നീട് അദ്ദേഹം തന്റെ പുസ്തകത്തിന് അവതാരിക എഴുതിച്ചു. ഭാഷയെ വിമര്‍ശിച്ച രണ്ടാമത്തേയാള്‍ ഇന്നസെന്റാണ്. രണ്ട് മൂന്ന് ദിവസമായി തന്റെ ഭാഷ മോശമാകുന്നതിന് കാരണം ഇവരുമായി ഇടപെടുന്നതിനാലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ താനത് ശരിയാക്കിയെടുക്കും.

മാധ്യമപ്രശസ്തിയില്‍ തനിയ്ക്ക് താത്പര്യമില്ല. വേണ്ടതിലധികം പ്രശസ്തി ഇപ്പോള്‍ തന്നെ തനിയ്ക്കുണ്ട്. തന്നെ വിമര്‍ശിച്ചാല്‍ തിരിച്ചുപറയുമെന്ന മുന്നറിയിപ്പ് നല്‍കാനും അഴീക്കോട് തയാറായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+