ഡ്രൈവറെ മര്‍ദ്ദിച്ച എംഎല്‍എക്കെതിരെ കേസ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് മാങ്കോട് രാധാകൃഷ്ണന്‍ എംഎല്‍എ യ്‌ക്കെതിരേ പൊലീസ് കേസെടുത്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയതിനും മര്‍്ദ്ദിച്ചതിനും ജാമ്യമില്ലാ വകുപ്പുകള്‍ ഉപ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. എംഎല്‍എ യ്‌ക്കെതിരായ നിയമനടപടികള്‍ക്ക് പൊലീസ് നിയമസഭാ സ്പീക്കറുടെ അനുവാദം തേടിയിട്ടുണ്ട്.
രാധാകൃഷ്ണനെതിരെ കേസെടുത്തില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കാരംഭിയ്ക്കുമെന്ന് കെഎസ്ആര്‍ടിസി യിലെ തൊഴിലാളി യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊലീസ് കേസെടുത്തതോടെ സമരത്തില്‍ നിന്നും യൂണിയനുകള്‍ പിന്‍മാറി.
വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് തിരുവനന്തപുരത്ത് പേരൂര്‍ക്കടില്‍ വെച്ചാണ് സംഭവം. എംഎല്‍എയുടെ കാറില്‍ ബസിടിച്ചതില്‍ പ്രകോപിതനായിട്ടായാരുന്നു മര്‍ദനം. എംഎല്‍എയാണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവര്‍ മാപ്പു പറഞ്ഞുവെങ്കിലും വിടാതെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.












Click it and Unblock the Notifications