വസ്ത്ര നിര്‍മ്മാണ കന്പനിയ്ക്ക് തീപിടിച്ച് 21 മരണം

തീപ്പിടിത്തത്തില്‍ 15 സ്ത്രീകളടക്കം 21 പേര്‍ മരിച്ചു. 50 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഷിഫ്റ്റ് മാറുന്ന സമയമായതിനാലാണ് ഒട്ടേറെ തൊഴിലാളികള്‍ അപകടത്തില്‍പെട്ടത്.
25 പേര്‍ക്ക് പൊള്ളലേറ്റാണ് പരിക്ക്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുകശ്വസിച്ച് അസ്വസ്ഥതയുണ്ടായ മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷനല്‍കി വിട്ടു.
പത്ത് അഗ്‌നിശമന യൂണിറ്റുകള്‍ ചേര്‍ന്നാണ് രാത്രി ഒന്നര മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയത്. ഏഴുനിലകെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ പടര്‍ന്നത്. മുകളിലുള്ള നിലയില്‍ പണിയെടുത്തവരാണ് അപകടത്തില്‍ മരിച്ചതും പരിക്കേറ്റതും.












Click it and Unblock the Notifications