കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസിന് സഹായം നല്‍കിയത് ബിഷപ്പുമാര്‍

  • By Lakshmi
Google Oneindia Malayalam News

Jomon Puthenpurakkal
ദില്ലി: സിസ്റ്റര്‍ അഭയ കേസിന്റെ നടത്തിപ്പിന് രണ്ടു ബിഷപ്പുമാരും നിരവധി രാഷ്ട്രീയക്കാരും സാമ്പത്തിക സഹായം നല്‍കിയതായി ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ സത്യവാങ്മൂലം.

ആകെ 41 പേരാണ് കേസ് നടത്തിപ്പിന് സഹായം നല്‍കിയത്. യാക്കോബായ സഭയിലെ യോഹാനോന്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത, കാലം ചെയ്ത ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് എന്നിവരാണ് സഹായം നല്‍കിയ ബിഷപ്പുമാര്‍- സത്യവാങ്മൂലത്തില്‍ പറയുന്നു.

പി.സി ജോര്‍ജ് എംഎല്‍എ ഒരു ലക്ഷം രൂപ കടമായി നല്‍കി. 20,000 രൂപ അദ്ദേഹം സഹായം നല്‍കിയിട്ടുണ്ട് .കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല 15,000 രൂപയാണ് നല്‍കിയത്. സിപിഎം നേതാക്കളായ ടി.കെ രാമകൃഷ്ണന്‍, ലോനപ്പന്‍ നമ്പാടന്‍ എന്നിവര്‍ 10,000 രൂപ വീതം നല്‍കി.

ബിജെപി. നേതാക്കളായ പി.എസ് ശ്രീധരന്‍ പിള്ള 5,000 രൂപയും ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ 10,000 രൂപയും സംഭാവന നല്‍കി.

നേരത്തെ ഹൈക്കോടതിയാണ് ജോമോന് ലഭിക്കുന്ന സാമ്പത്തിക സഹായം, കുടുംബ പശ്ചാത്തലം തുടങ്ങിയവ അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ജോമോനോട് ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

വിദ്യാഭ്യാസം, വരുമാന സ്രോതസ്സ്, സ്വത്ത്, ബന്ധങ്ങള്‍, പശ്ചാത്തലം തുടങ്ങി 23 വിഷയങ്ങള്‍ സംബന്ധിച്ച് ഒന്നരമാസത്തിനകം വിശദമായ മറുപടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ബെഞ്ചാണ് ജോമോനോട് നിര്‍ദ്ദേശിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X