മുരിങ്ങൂര്‍: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

ഐ.ജി വിന്‍സെന്റ് പോള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പുതുതായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കഴിഞ്ഞമാസം 15ന് ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവിനെതിരെ ധ്യാനകേന്ദ്രം അധികൃതര്‍ നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്ഡി, എസ്.എസ് നിജ്ജാര്‍ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് ഹൈക്കോടതി ഉത്തരവ് വെള്ളിയാഴ്ച സ്‌റ്റേ ചെയ്തത്. ധ്യാനകേന്ദ്രത്തിന്റെ ഹര്‍ജിയില്‍ എതിര്‍കക്ഷിക്കു നോട്ടിസ് അയയ്ക്കാനും ബെഞ്ച് നിര്‍ദ്ദേശിച്ചു.
ധ്യാനകേന്ദ്രത്തില്‍ ഒരു അന്തേവാസി പീഡിപ്പിക്കപ്പെട്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2006ല്‍ ജസ്റ്റിസ് പദ്മനാഭന്‍നായര്‍ക്ക് ഊമക്കത്ത് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ജി. വിന്‍സെന്റ് പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി 2006ല്‍ ഉത്തരവിട്ടിരുന്നു.
കത്തില്‍ പറയുന്നതുപോലുള്ള പീഡനം നടന്നിട്ടില്ലെന്നും എന്നാല്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട മറ്റു ചില സംഗതികളില്‍ അന്വേഷണം ആവശ്യമാണെന്നും ഐ.ജി വിന്‍സെന്റ് പോള്‍ റിപ്പോര്‍ട്ട് നല്കി.
വിന്‍സെന്റ് പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതിനെ ധ്യാനകേന്ദ്രം അധികൃതര്‍ ചോദ്യം ചെയ്തു. ആ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതിയുടെ ഉത്തരവ് അസ്ഥിരപ്പെടുത്തുകയായിരുന്ന.












Click it and Unblock the Notifications