തങ്കച്ചന്‍ ഭൂമി കയ്യേറിയിട്ടില്ല: ഉമ്മന്‍ ചാണ്ടി

സിപിഎമ്മിന്റെ ഈ ആരോപണം തെറ്റാണ്. ഇത് നേരത്തെത്തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കയ്യേറ്റക്കാരെ നിയമപരമായി ഇറക്കിവിടുന്നതിന് യുഡിഎഫ് എതിരല്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് നിയമം ലംഘിച്ചുകൊണ്ടുള്ള സിപിഎം കയ്യേറ്റങ്ങളാണ്. ഇത് സര്‍ക്കാരിന്റെ പരാജയത്തെയാണ് കാണിക്കുന്നത്- ഉമ്മന്‍ ചാണ്ടി ആരോരിച്ചു.
വയനാട്ടിലെ ഭൂമി കയ്യേറ്റത്തോട് യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദിവാസികള്‍ക്ക് ഭൂമി നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് വയനാട്ടിലെ കയ്യേറ്റ ഭൂമിയിലേയ്ക്കല്ല, മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വീട്ടിലേയ്ക്കാണ് സിപിഎം മാര്‍ച്ച് നടത്തേണ്ടത്.
കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത് വഴി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന 150 കോടി രൂപയുടെ അധിക വരുമാനം വേണ്ടെന്ന് വയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
2005ല്‍ യുഡിഎഫിന്റെ ഭരണകാലത്ത് ഇതുപോലെ പെട്രോള്‍ഡീസല്‍ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ 120 കോടി രൂപയുടെ അധികവരുമാനം സര്‍ക്കാര്‍ വേണ്ടെന്നവച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications