ശ്രേയാംസിന് പ്രത്യേക പരിഗണനയില്ല: പിണറായി

ദീര്‍ഘകാലമായി ഭൂമി കൈവശം വയ്ക്കുന്ന പ്രമാണിമാര്‍ക്ക് നേരെയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലുണ്ടായിരുന്നപ്പോഴും പുറത്തുപോയപ്പോഴും സിപിഎം എടുത്തിട്ടുള്ള നിലപാട് ഒന്നുതന്നെയാണ്. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള നീക്കവുമായിട്ടാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇതിനെതിരായാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ സംസാരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്കാണ് മാര്‍ച്ച് നടത്തേണ്ടതെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. യുഡിഎഫ് ഭരണകാലത്ത് ആദിവാസികള്‍ക്കുനേരെ നിറയൊഴിക്കുകയാണുണ്ടായത്. ഒരു ശത്രുവിഭാഗത്തെപ്പോലെ കണ്ട് ആദിവാസികള്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്-പിണറായി കുറ്റപ്പെടുത്തി.
ശ്രേയാംസ് കുമാര്‍ കയ്യേറ്റം നടത്തിയാലും അനുവദിക്കാനാവില്ല. കുറുക്കുവഴിയിലൂടെ ഭൂമി കൈവശപ്പെടുത്തുകയാണ് ഇവരെല്ലാം ചെയ്യുന്നത്. ഇത് അനുവദിക്കുന്ന സര്‍ക്കാരല്ല കേരളത്തില്‍ ഇപ്പോഴുള്ളത്. ആദിവാസികളാണ് ഈ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍- പിണറായി പറഞ്ഞു.
കല്‍പ്പറ്റയില്‍ ഭൂസമര ഐക്യദാര്‍ഡ്യ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications