കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാര്‍ച്ച് 15 മുതല്‍ ബസ് സമരം
തൃശൂര്‍: മാര്‍ച്ച് 15 മുതല്‍ ബസ് സമരം നടത്താന്‍ ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ആഹ്വാനം ചെയ്തു.
ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സിപിഎം അനുകൂല സംഘടനയാണ് ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്.
സ്വകാര്യ ബസുടമകളുടെ സംയുക്ത സമിതി ഉച്ചയ്ക്കുശേഷം യോഗം ചേരുന്നുണ്ട്. ഇന്ധന വില കൂടിയ സാഹചര്യത്തില്‍ ബസ് നിരക്കു കൂട്ടാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് യോഗത്തിന്റെ ഉദ്ദേശ്യം.
ഇന്ധന വില ഉയര്‍ത്തിയ സാഹചര്യത്തില്‍ യാത്രാക്കൂലി വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ചാര്‍ജ് വര്‍ധനയെക്കുറിച്ച് നാറ്റ്പാക് പഠനം നടത്തി മുമ്പേതന്നെ തെറ്റയിലിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബസ്സുകളില്‍ കുറഞ്ഞ നിരക്ക് നാലു രൂപയാക്കാനാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.