• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബസ് ചാര്‍ജ്: തീരുമനമുടനെന്ന് തെറ്റയില്‍

  • By Lakshmi

കൊച്ചി: ഇന്ധനവില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ബസ് ചാര്‍ജ് കൂട്ടേണ്ടിവരുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ വെള്ളിയാഴ്ച പറഞ്ഞു. ഇക്കാര്യത്തില്‍ വേഗംതന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷം വിലവര്‍ധന മൂലം കെഎസ്ആര്‍ടിസിക്ക് ആറരക്കോടി രൂപയുടെ അധികച്ചെലവാണ് ഉണ്ടായത്. ഇനി ഏതു സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ ഇരിക്കേണ്ടതെന്ന് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കണം. യുപിഎ സര്‍ക്കാറിന്റെ കാലത്ത് രണ്ടുതവണയാണ് ഇന്ധനവില ഉയര്‍ത്തിയത്- തെറ്റയില്‍ പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ടിന്റെയും ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും. അടുത്തയാഴ്ച ഗതാഗതവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടന്‍ തീരുമാനം ഉണ്ടാവും-മന്ത്രി പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ ഇതുവരെ പിടിച്ചുനിര്‍ത്തിയിരിക്കുകയായിരുന്നു. ഇനി അത് സാധിക്കുമെന്ന് തോന്നുന്നില്ല. കെഎസ്ആര്‍ടിസി വ്യവസായം ഇനി കൊണ്ടുപോകാന്‍ സാധിക്കില്ല. ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ വ്യവസായം ഇല്ലാതാവും- മന്ത്രി മുന്നറിയിപ്പ് നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X