മമ്മൂട്ടിയ്ക്കിത് നേരത്തേ ആകാമായിരുന്നു: അഴീക്കോട്

സിനിമയുടെ സാംസ്‌കാരിക തനിമയുടെ ശബ്ദമാണ് മമ്മൂട്ടിയിലൂടെ പുറത്തുവന്നത്. അത് പൊതുസമ്മതിയുടെ ശബ്ദമാണ്. സിനിമയ്ക്ക് അതിന്റെ സാംസ്‌കാരിക ശബ്ദം തിരിച്ചുകിട്ടിയിരിക്കുന്നു.
ഇത് നേരത്തേ ആയിരുന്നുവെങ്കില്‍ പലപ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നു. മോഹന്‍ലാലും ഇന്നസെന്റും സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് എനിക്കെതിരെ സംസാരിച്ചത്. മമ്മൂട്ടിയുടെ വാക്കുകള്‍ കണക്കിലെടുത്ത് പ്രശ്‌നപരിഹാരത്തിന് തിലകന്‍ തയ്യാറാവണം- അഴീക്കോട് നിര്‍ദ്ദേശിച്ചു.
ശനിയാഴ്ച കാലത്ത് തിലകന്‍ പ്രശ്‌നത്തില്‍ അമ്മ ഇനി പരസ്യപ്രതികരണത്തിനില്ലെന്നും താനുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് തിലകനോട് വിയോജിപ്പില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
ഇതിനോട് പ്രതികരിക്കുകയായിരുന്നു അഴീക്കോട്. ഇതോടെ തിലകന്‍-അമ്മ പ്രശ്‌നത്തിന് അല്‍പം അയവു വന്നേയ്ക്കുമെന്നാണ് സൂചന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്മാരുടെ സാസ്‌കാരിക രംഗത്തുള്ളവരും ഈ പ്രശ്‌നത്തിന്റെ പേരില്‍ പരസ്പരം വാദപ്രതിവാദങ്ങള്‍ നടത്തിവരുകയായിരുന്നു.












Click it and Unblock the Notifications