കശ്മീരിലും ഭൂചലനം
ശ്രീനഗര്‍ : പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് പിന്നാലെ കശ്മീര്‍ താഴ്വരയിലും നേരിയ ഭൂചലനം.
റിച്ചര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച പുലര്‍ച്ചെ 4.51 മണിയോടെയാണ് അനുഭവപ്പെട്ടത്.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയില്‍ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ തുടര്‍ച്ചയാണ് കശ്മീരിലുണ്ടായതെന്നാണ് കരുതുന്നത്. ചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ദുരിത നിവാരണസെല്‍ വക്താവ് ആമിര്‍ അലി അറിയിച്ചു.












Click it and Unblock the Notifications