കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപിക രണ്ടാംക്ലാസുകാരനെ മുളക് തീറ്റിച്ചു

  • By Lakshmi
Google Oneindia Malayalam News

Chilli
റായ്പൂര്‍: രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പച്ചമുളക് തീറ്റിച്ച അധ്യാപികയെ പൊലീസ് അറസ്റ്റുചെയ്തു. പച്ചമുളക് കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ റിഷാവ് ഗുപ്തയെന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റിഷാന്റെ പിതാവ് നല്‍കിയ പരാതിപ്രകാരമാണ് അധ്യാപികയെ അറസ്റ്റുചെയ്തത്, ബിലാസ്പൂരിലെ ഗൊറേല പ്രദേശത്തെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. കുട്ടിയെ പച്ചമുളക് തീറ്റിച്ചകാര്യം അധ്യാപികയായ ശോഭ ജെയിന്‍ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണത്രേ ശോഭ ക്ലാസില്‍ വച്ച് വികൃതി കാണിച്ച റിഷാവിനോട് പച്ചമുളക് തിന്നാന്‍ പറഞ്ഞത്. പിന്നീട് ശനിയാഴ്ച കുട്ടിയുടെ വായില്‍ പുണ്ണ് കാണുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X