മാതൃഭാഷ സംസാരിച്ച വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി

വിജയവാഡയിലെ അജിത് സിങ് നഗറില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്‍സ് സ്‌കൂളിലാണ് മാതൃഭാഷയായ തെലുങ്ക് സംസാരിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ക്രൂരമായ ശിക്ഷാനടപടി നേരിടേണ്ടിവന്നത്.
ക്ലാസില്‍ തെലുങ്ക് സംസാരിച്ച മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപിക ബലമായി മറ്റുവിദ്യാര്‍ത്ഥികളുടെ മുന്നില്‍വച്ച് വസ്ത്രമഴിപ്പിക്കുകയായിരുന്നു.
വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി മാതാപിതാക്കളെ സംഭവം അറിയിക്കുകയായിരുന്നു.കുട്ടിയുടെ മാതാപിതാക്കള്‍ അധ്യാപികയ്ക്കും സ്‌കൂള്‍ മാനേജ്‌മെന്റിനുമതിരെ പരാതി നല്‍കിയിട്ടുണ്ട്.
സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകളും ഒട്ടേറെ രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ സമരം തുടങ്ങിയിരിക്കുകയാണ്.
പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ഡി മാണിക്യ വരപ്രസാദ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംഭവത്തില്‍ സ്‌കൂല്‍ അധികൃതരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications