സച്ചിന് ഭാരതരത്‌ന നല്‍കണം: ശിവസേന

മുംബൈ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണെന്ന പ്രസ്താവനയ്ക്കു പിന്നാലെ സച്ചിനെ ശത്രുവായിക്കണ്ട ശിവസേനയാണ് ഇപ്പോള്‍ സച്ചിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.
തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന കളിക്കാരനാണ് സച്ചിനെന്നും, തീര്‍ച്ചയായും സച്ചിന്‍ ഭാരത രത്‌നം അര്‍ഹിക്കുന്നുവെന്നും ശിവസേന എക്‌സിക്യുട്ടീവ് പ്രസിഡന്റ് ഉദ്ദവ് താക്കറെ പറഞ്ഞു.
തല്ലിയവര്‍തന്നെ താലോലിയ്ക്കുക ഈ അവസ്ഥയാണ് ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍ക്ക് ഇപ്പോള്‍ ലഭിയ്ക്കുന്നത്. എല്ലാത്തിനും കാരണമായതാകട്ടെ ഗ്വാളിയോര്‍ ഏകദിനത്തിലെ ഡബിള്‍ സെഞ്ചുറിയും. ഭാരതരത്‌ന നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നതിന് പിന്നാലെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സമ്മേളനത്തില്‍ സച്ചിനെ ആദരിക്കണമെന്നും സേനാനേതാക്കള്‍ ആവശ്യപ്പെടുന്നു.
കുറച്ചുനാള്‍ മുമ്പ് ശിവസേനയുടെ മണ്ണിന്റെ മക്കള്‍ വാദം അതിരുകടന്നപ്പോള്‍ മുംബൈ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണെന്ന് സച്ചിന്‍ പറഞ്ഞപ്പോള്‍ ക്രിക്കറ്റ് കളിച്ചാല്‍ മതി ദേശീയ കാര്യങ്ങളില്‍ ഇടപെടരുതെന്നായിരുന്നു സേനാനേതാവ് ബാല്‍ താക്കറെ പ്രതികരിച്ചത്.
എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്രയുടെ അഭിമാനം ഉയര്‍ത്തുന്ന രീതിയില്‍ സച്ചിന്‍ പ്രകടനം നടത്തിയപ്പോള്‍ സേന അദ്ദേഹത്തോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications