സാമ്പത്തിക ക്രമക്കേട് വലുതല്ല: വിപ്രോ

എന്നാല്‍ ക്രമക്കേടു നടന്നതിനെ ഗൌരവത്തോടെ കാണുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
ക്രമക്കേട് നടത്തിയത് ഒരാളാണെന്നും കമ്പനിയുടെ ബാങ്ക് അക്കൌണ്ടില്‍നിന്നു വ്യക്തിഗത അക്കൌണ്ടിലേക്കു തുക മാറ്റുകയായിരുന്നെന്നും കമ്പനി വ്യക്തമാക്കി.
ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ കമ്പനി സാമ്പത്തിക നിയന്ത്രണ വിഭാഗത്തിലെ ചില സുപ്രധാന സ്ഥാനങ്ങളില്‍ അഴിച്ചുപണി നടത്തിയിട്ടുണ്ട്.
ഫിനാന്‍സ് അസിസ്റ്റന്റ് മാനേജര്‍ ആ അനൂപ് കുമാര്‍ അഗര്‍വാളാണ്(26) കുറ്റാരോപിതന്‍. ഇയാളെ കഴിഞ്ഞ ഡിസംബറില്‍ റയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ക്രമക്കേട് പുറത്തറിഞ്ഞപ്പോള്‍ ജീവനൊടുക്കിയതാകാമെന്നായിരുന്നു നിഗമനം.












Click it and Unblock the Notifications