ചൊവ്വാഴ്ച വാഹനപണിമുടക്ക്

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുമണിവരെയാണ് പണിമുടക്ക്. പണിമുടക്കിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആഹ്വാനം ചെയ്തു. പണിമുടക്കില്‍ ഐഎന്‍ടിയുസിയും പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. രാമചന്ദ്രന്‍ അറിയിച്ചു.
ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തുന്നത്. കൂട്ടിയ വില പിന്‍വലിക്കാത്തപക്ഷം അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് 11ന് അനിശ്ചിതകാല സമരം തുടങ്ങാന്‍ തൃശ്ശൂരില്‍ ചേര്‍ന്ന സ്വകാര്യ ബസ്സുടമകളുടെ യോഗം തീരുമാനിച്ചു. ചൊവ്വാഴ്ചത്തെ പണിമുടക്കിലും സ്വകാര്യ ബസ്സുകള്‍ പങ്കെടുക്കും.
ഇന്ധന വിലവര്‍ധന പിന്‍വലിക്കുക, ഓട്ടോടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്താന്‍ സംയുക്ത ട്രേഡ് യൂണിയന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം കോഴിക്കോട്ട് തീരുമാനിച്ചു.












Click it and Unblock the Notifications