പിണറായി എന്തേ മൂന്നാറില്‍ പോകുന്നില്ല? വീരന്‍

ശനിയാഴ്ച കല്‍പ്പറ്റയില്‍ വച്ച് ഭൂമി കയ്യേറുന്നത് ഏത് കുമാരന്മാരായാലും അനുവദിക്കില്ലെന്ന് ശ്രേയാംസ് കുമാറിനെക്കുറിച്ച് പിണറായി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍.
നിയമവിരുദ്ധമായി കൈയേറിയ ഭൂമിയെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ 1200 ഏക്കര്‍ വരുന്ന ഗ്ലോറിയ ഫാമില്‍ പിണറായി പോയില്ല. ചിന്നക്കനാലില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ അനുജന്‍ ലംബോദരന്‍ 105 ഹെക്ടറാണ് കയ്യേറി വ്യാജ പട്ടയമുണ്ടാക്കിയത്.
അവിടത്തെ സിപിഎമ്മുകാരനായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എക്‌സ് ആല്‍ബിന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ആദിവാസി കുടുംബങ്ങളെ ബലമായി കുടിയിറക്കി.. കോടികളുടെ ഭൂമിയാണ് സിപിഎം. മൂന്നാറില്‍ കയ്യടക്കിയിരിക്കുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടങ്ങളിലൊന്നും പോകാതെ വയനാട്ടില്‍വന്ന് 'കുമാരന്മാരുടെ ഭൂമി' കൈയേറ്റത്തിനെതിരെ പ്രസംഗിക്കുകയാണ് പിണറായി. മൂന്നാറില്‍ പല ഉന്നത സിപിഎം നേതാക്കള്‍ക്കും ബിനാമി താത്പര്യങ്ങളുണ്ടോ എന്ന് സംശയിക്കണം. എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അനധികൃതമായി ഭൂമി കൈവശം വെക്കുന്നുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ അത് ഏറ്റെടുക്കാം- വീരേന്ദ്രകുമാര്‍ പറഞ്ഞു.
കൃത്രിമരേഖയുണ്ടാക്കിയാണ് ശ്രേയാംസ്‌കുമാര്‍ ഭൂമി കൈവശം വെക്കുന്നതെന്നാണ് പിണറായി പറയുന്നത്. ലാവലിന്‍ കേസില്‍ സിബിഐ. പിണറായിക്കെതിരെ ആരോപിക്കുന്നത് കൃത്രിമരേഖകള്‍ ചമച്ചുവെന്നതാണ്. അഴിമതിക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ സുപ്രീംകോടതിയില്‍ ഗവര്‍ണര്‍ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് പിണറായി- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications