Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ അച്ചടക്ക സമിതി യോഗം ചേരുന്നു

Thilakan
തിരുവനന്തപുരം: നടന്‍ തിലകന്‍ ഉള്‍പ്പെട്ട പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ താരസംഘടനയായ അമ്മയുടെ അച്ചടക്ക സമിതി തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരും.

അച്ചടക്ക സമിതിക്കു മുമ്പാകെ ഹാജരാകില്ലെന്നു തിലകന്‍ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അച്ചടക്ക സമിതിയ്ക്ക് മുമ്പില്‍ ഹാജരാകില്ലെന്ന കാര്യം തിലകന്‍ അമ്മ ഭാരവാഹികളെ അറിയിച്ചിട്ടില്ല.അമ്മയുടെ പ്രതിനിധിയായി മമ്മൂട്ടി എത്തിയാല്‍ ചര്‍ച്ചക്ക് തയാറാണെന്നാണ് തിലകന്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ വ്യക്തിപരമായ മധ്യസ്ഥതക്ക് തയ്യാറല്ലെന്നു മമ്മൂട്ടിയും അറിയിച്ചിരുന്നു.

അമ്മ പ്രസിഡന്റ് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു, ടിപി മാധവന്‍, കുഞ്ചന്‍, ജനാര്‍ദനന്‍ എന്നിവരാണ് അച്ചടക്ക സമിതി അംഗങ്ങള്‍.

അമ്മയ്ക്കും അംഗങ്ങള്‍ക്കുമെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു ക്ഷമ പറയണമെന്നാണ് തിലകനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരവരെയാണു സമയം നല്‍കിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ പുറത്താക്കും. എന്നാല്‍, അമ്മയുടെ ആവശ്യങ്ങള്‍ക്കു വഴങ്ങില്ലെന്നാണു തിലകന്റെ പ്രഖ്യാപനം. യഥാര്‍ത്ഥ കാര്യങ്ങളല്ല അമ്മ അന്വേഷിക്കുന്നതെന്നും തിലകന്‍ പറഞ്ഞു.

അതേസമയം, ഹോളിവുഡ് ചിത്രം ഡാം 999 ല്‍ നിന്നു താന്‍ പിന്‍മാറുകയാണെന്നും അദ്ദേഹം അറിയിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു പ്രശ്‌നമുണ്ടാകേണ്ട എന്നു കരുതിയാണു പിന്‍മാറുന്നതെന്നും തിലകന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+