മൂന്നാര്‍ : സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഭരണ പക്ഷത്തിന്റെ ഒത്താശയോടെയാണ് മൂന്നാറില്‍ കയ്യേറ്റം നടന്നതെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം.ചര്‍ച്ചയ്ക്ക് തയാറാണെന്നും എപ്പോള്‍ വേണമെന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും റവന്യൂമന്ത്രി കെപി രാജേന്ദ്രന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് മുമ്പ് അടിയന്തരചര്‍ച്ച നടത്തുമെന്ന് സ്പീക്കര്‍ നിയമസഭയെ അറിയിച്ചു.
നടപടിക്രമങ്ങള്‍ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അറിയിച്ചു. 12-ാം നിയമസഭയില്‍ ഇതു മൂന്നാം തവണയാണ് അടിയന്തര പ്രമേയം അനുവദിക്കുന്നത്.












Click it and Unblock the Notifications