അഴീക്കോട് സ്വത്ത് വെളിപ്പെടുത്തണം

പ്രസംഗിക്കാന്‍ അവസരങ്ങള്‍ കുറയുന്നത് കൊണ്ടാണ് അഴീക്കോട് അനാവശ്യ വിഷയങ്ങളില്‍ ഇടപെട്ട് വിവാദമുണ്ടാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തുച്ഛമായ പെന്‍ഷന്‍ മാത്രമാണ് വരുമാനമെന്നും, പ്രസംഗിക്കാന്‍ പോവുമ്പോള്‍ പെട്രോള്‍ കാശു മാത്രമാണു വാങ്ങുന്നതെന്നും അഴീക്കോട് എപ്പോഴും പറയാരുണ്ട്. എങ്കില്‍, 50 ലക്ഷം രൂപയോളം ചിലവിട്ടു ഭൂമി വാങ്ങിയതും 25 ലക്ഷത്തിന് വീടു പണിതതും എങ്ങനെയെന്നു കേരളസമൂഹത്തോടു വെളിപ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
സ്വത്ത് വെളിപ്പെടുത്താനുള്ള മടി മൂലമാണോ പത്മശ്രീ പുരസ്‌കാരം നിരസിച്ചതെന്നു അദ്ദേഹം വ്യക്തമാക്കണം. വീട്ടിലെ ലക്ഷങ്ങള്‍ വില വരുന്ന ഫര്‍ണിച്ചര്‍ സമ്പന്ന വ്യവസായി നല്‍കിയതാണെന്നു നേരത്തേ അഴീക്കോട് തന്നെ സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണു വീടു പണിതതെന്നു അറിവ് ലഭിച്ചിട്ടുണ്ട്. ഇതു സത്യമാണോ എന്ന് അഴീക്കോട് വ്യക്തമാക്കണം. തെറ്റാണെങ്കില്‍ ആരോപണം പിന്‍വലിക്കാന്‍ തയാറാണ്. അഴീക്കോടിന്റെ ഭാഷ കടമെടുത്ത് ജോണ്‍ പറയുന്നു.












Click it and Unblock the Notifications