രാജ്യസഭാ സീറ്റ് നിര്‍ണായകം: കുഞ്ഞാലിക്കുട്ടി

സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭയില്‍ ലീഗിനുള്ള ചരിത്രപരമായ പ്രധാന്യം നഷ്ടമാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യസഭാ സീറ്റ് ലീഗിന് നിര്‍ണായകമാണ്. രാജ്യസഭയില്‍ ലീഗിന് എന്നും ചരിത്രപരമായ പ്രതിനിത്യമുണ്ട്. ഇപ്പോള്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഈ സ്വാധീനം നഷ്ടമാകും.
കോണ്‍ഗ്രസുമായി ഇതുംസബന്ധിച്ച് ഒരുവട്ടം ചര്‍ച്ച നടത്തിയെന്ന് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിനെത്തിയ കുഞ്ഞാലിക്കുട്ടി പറഞ്ഞു.സീറ്റ് തങ്ങള്‍ക്ക്തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം എടുത്തിരുന്നു.
അതേസമയം ഈ കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. എകെ ആന്റണിയെ കേന്ദ്ര പ്രതിരോധമന്ത്രി സ്ഥാനത്തു നിലനിര്‍ത്തുന്നതിനു വേണ്ടി സീറ്റ് പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ ആന്റണിയെ മറ്റേതെങ്കിലും സംസ്ഥാനത്തു നിന്ന് മത്സരിപ്പിച്ച് കേരളത്തില്‍ ഒഴിവു വരുന്ന സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications