Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ സത്‌പേര് അമ്മ കളങ്കപ്പെടുത്തി: തിലകന്‍

Thilakan
ആലപ്പുഴ: തന്റെ സത്പേര് താരസംഘടനയായ അമ്മ കളങ്കപ്പെടുത്തിയതെന്ന് നടന്‍ തിലകന്‍. അമ്മയുടെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് തിലകന്‍ നടത്തുന്നതെന്ന അച്ചടക്ക സമിതിയുടെ വിലയിരുത്തലിനോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

സസ്‌പെഷന്‍ തീരുമാനം വന്നതിന് ശേഷവും രൂക്ഷമായ ഭാഷയിലാണ് തിലകന്‍ സംഘടനയെ വിമര്‍ശിച്ചത്. അല്ലെങ്കില്‍ത്തന്നെ എന്ത് സല്‍പ്പേരാണ് അമ്മയ്ക്കുള്ളത്. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ല. തന്നെ പുറത്താക്കിയാല്‍ അമ്മയ്ക്കാണ് നഷ്ടമെന്നും തിലകന്‍ പറഞ്ഞു.

ഇത്രകാലം സംഘടനയില്‍ പ്രവര്‍ത്തിച്ചതില്‍ ലജ്ജിയ്ക്കുന്നു. അമ്മയുടെ അച്ചടക്ക സമിതിയ്ക്ക് മുന്‍പാകെ വിശദീകരണം നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനിയ്ക്കും. വിശദീകരണം നല്‍കാന്‍ അമ്മ നല്‍കിയിരിയ്ക്കുന്ന അവസാന തീയ്യതിയായ എട്ടിന് ശേഷം കോടതിയില്‍ പോകുന്ന കാര്യം ആലോചിയ്ക്കുന്നുണ്ടെന്നും തിലകന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+