Get Updates
Get notified of breaking news, exclusive insights, and must-see stories!

തിലകന്‍ ഹാജരാവില്ല; പകരം കത്ത് നല്‍കും

Thilakan
കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ അച്ചടക്ക നടപടിക്കു മുമ്പാകെ തിങ്കളാഴ്ച ഹാജരാകില്ലെന്ന് നടന്‍ തിലകന്‍. ചര്‍ച്ചയ്ക്ക് മറ്റൊരു ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്തയയ്ക്കുമെന്നും തിലകന്‍ പറഞ്ഞു.

ഒരു ഇംഗ്ലീഷ് സിനിമയുടെ ചിത്രീകരണത്തിന് പോകേണ്ടതിനാലാണ് അച്ചടക്ക സമിതിക്കു മുമ്പാകെ ഹാജരാകാന്‍ കഴിയാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. നേരത്തെ അച്ചടക്ക സമിതിയ്ക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് തിലകന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

തിലകന്‍ ഹാജരായില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിയ്ക്കാന്‍ അമ്മയും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വെറൊരു ദിവസം സമിതിയ്ക്ക് മുന്നില്‍ ഹാജരാകാമെന്ന തീരുമാനം തിലകന്‍ അറിയിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+